Dinachakra Hospital
Discover Healing Harmony: Ayurvedic & Physiotherapy Excellence Await You!
Dinachakra Hospital
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഊന്നുകലിലെ ശാന്തമായ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമാണ് "ദിനചക്ര". പരിചയസമ്പന്നരായ മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സമർപ്പിത ടീമിനൊപ്പം, മസ്കുലോസ്കെലെറ്റൽ, ന്യൂറോളജിക്കൽ അവസ്ഥകളുടെ വിശാലമായ ശ്രേണിക്ക് മികച്ച പരിചരണം നൽകുന്നതിൽ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
AYURVEDIC DEPARTMENT
PHYSIOTHERAPY DEPARTMENT

- ഹോം കെയർ സൗകര്യം
- കുറഞ്ഞ ചികിത്സ നിരക്ക്
- പുനരധിവാസ സൗകര്യം
- ആധുനിക സൗകര്യങ്ങൾ
Physiotherapy Department
ഫിസിയോതെറാപ്പി വിഭാഗത്തിൽ ലഭിക്കുന്ന സേവനങ്ങൾ
സ്ട്രോക്ക് രോഗികൾക്കും ജന്മനാ വൈകല്യമുള്ള കുട്ടികൾക്കും ഉള്ള ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്
ഫിസിയോതെറാപ്പിക്ക് ആവശ്യമായ ആധുനിക മിഷനറികളും എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങളും ലഭ്യമാണ്

നടുവ് വേദനയ്ക്ക് ഒറ്റ ദിവസത്തെ ചികിത്സ
വിട്ടു മാറാത്തതും പഴകിയതുമായ നടുവേദനയ്ക്കും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു ദിവസത്തെ ചികിത്സകൊണ്ട് വേദന കുറയ്ക്കുവാൻ സാധിക്കുന്നു

കൊടിഞ്ഞി (മൈഗ്രേൻ )
അകാരണമായ ദേഷ്യം, മാനസിക സമ്മർദ്ദം , നാഡി സംബന്ധമായ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന തലവേദന , ആഹാര പദാർത്ഥങ്ങളുടെയും മറ്റു വസ്തുക്കളുടെയും ഗന്ധം മൂലം ഛർദി, കഫക്കെട്ട്, കഴുത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൺപോളകളിൽ ഉണ്ടാകുന്ന വേദന , ഉറക്കമില്ലായ്മ എന്നിവ കൊടിഞ്ഞിയുടെ ലക്ഷണങ്ങളാണ്. ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

കഴുത്തിൽ നിന്ന് കൈകളിലേക്ക് ഉള്ള വേദനയും മരവിപ്പും
കൈകളിൽ ഉണ്ടാകുന്ന മരവിപ്പ് പുകച്ചിൽ, അസഹനീയമായ വേദന മൂലം ഉറങ്ങുവാൻ പോലുമുള്ള ബുദ്ധിമുട്ട്, ഏതെങ്കിലും സാധനങ്ങൾ കൈക്കുള്ളിൽ പിടിക്കുമ്പോൾ തോന്നുന്ന ബലക്കുറവ് , തലയ്ക്കും കഴുത്തിനും അനുഭവപ്പെടുന്ന വേദന , കൈകൾ ഉയർത്തുവാനും പുറകോട്ട് എടുക്കുവാനുമുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

കാലിലെ മരവിപ്പ് രക്ത ഓട്ടക്കുറവ്
കാലിലുണ്ടാകുന്ന രക്ത ഓട്ടക്കുറവ് മൂലം നീർക്കെട്ട് നിറ വ്യത്യാസം സ്പർശനശേഷി കുറവ് കാലിൽ നിന്ന് ചെരിപ്പുകൾ ഊരി പോകുന്ന അവസ്ഥ പുകച്ചിൽ വേദന എന്നീ അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സ.
Our Services / ഞങ്ങളുടെ സേവനങ്ങൾ


എൻറെ നടുവേദന മാറി
ഞാൻ ഒരു കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് അമിതമായ ജോലിഭാരം കാരണം എനിക്ക് മൂന്നുമാസം മുൻപ് അസഹനീയമായ നടുവേദനയും അതേതുടർന്ന് കാലുകൾക്ക് വേദനയും നടക്കുവാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടു. ഊന്നുകൽ ദിനചക്ര ഹോസ്പിറ്റലിൽ നിന്നുള്ള ചികിത്സയെ തുടർന്ന് വേദന കുറയുകയും ഇപ്പോൾ വീണ്ടും ജോലിക്ക് പോകാൻ സാധിക്കുകയും ചെയ്യുന്നു.
രാജൻ സി ജി കൊല്ലം പറമ്പിൽ പത്തനംതിട്ട
